PSC രോഗങ്ങളും രോഗകാരികളും - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Part 1
PSC Questions
എലിപ്പനിക്ക് കാരണമായ സൂക്ഷ്മാണു ഏതു വിഭാഗത്തിൽപ്പെടുന്നു ?
ബാക്ടീരിയ
H1 N1 എന്നത് ?
വൈറസ്
മലേറിയ , കോളറ , ഡെങ്കിപ്പനി , ചിക്കൻഗുനിയ എന്നിവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത് ?
കോളറ
രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിനു പറയുന്ന പേര് ?
പാത്തോളജി
കോളറ , കുഷ്ഠം , പ്ലേഗ് , ചിക്കൻപോക്സ് എന്നിവയിൽ വൈറസ് രോഗം ഏത് ?
ചിക്കൻപോക്സ്
പന്നിപ്പനിക്ക് കാരണമായ വൈറസ് ?
H1N1
എയ്ഡ്സ് വ്യാപനത്തിന് കാരണമാകുന്നത് ?
വൈറസ്
ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ?
മന്ത്
ശരീരദ്രവങ്ങളിലൂടെ പകരുന്ന ഒരു വൈറസ് രോഗം ?
എയ്ഡ്സ്
ഛർദ്ദിയും വയറിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയമേത് ?
ORS ലായനി
എന്തിന്റെ പ്രതിരോധത്തിനാണ് ആന്റിബയോട്ടിക്സ് ഉപയോഗിക്കുന്നത് ?
ബാക്ടീരിയൽ രോഗങ്ങൾ
1928 ൽ പെൻസിലിൻ കണ്ടുപിടിച്ചതാര് ?
അലക്സാണ്ടർ ഫ്ലെമിങ്
താഴെ കൊടുത്തിട്ടുള്ളവയിൽ വൈറൽ രോഗം ഏത് ?
ഡെങ്കിപ്പനി
ബാക്ടീരിയ രോഗമല്ലാത്തത് ഏത് ?
ചിക്കൻ പോക്സ്
ടെറ്റനസിന് എതിരെയുള്ള വാക്സിനിലെ പ്രധാന ഘടകം ?
Neutrilised Toxin
ജീവനുള്ളവയിൽ മാത്രം വളരുന്ന സൂക്ഷ്മ ജീവി ?
വൈറസ്
ചിക്കൻപോക്സ് എന്ന രോഗത്തിന് കാരണമെന്ത് ?
വൈറസ്
ഹ്യുമൺ ഇമ്മ്യൂണോ വൈറസ് ആക്രമിക്കുന്ന ശരീരകോശം ?
ലിംഫോസൈറ്റ്
ബാക്ടീരിയ കണ്ടുപിടിച്ചതാര് ?
ലുവാൻ ഹുക്ക്
പന്നിപ്പനി , ആന്ത്രാക്സ് , ക്ഷയം , കോളറ എന്നിവയിൽ ബാക്ടീരിയ മൂലം അല്ലാത്ത രോഗം ഏത് ?
പന്നിപ്പനി