Ticker

6/recent/ticker-posts

മനുഷ്യശരീരത്തെക്കുറിച്ചുളള പൊതു അറിവ് - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Part 1

PSC Questions


  • മനുഷ്യശരീരത്തിലെ ശിരോനാഡികളുടെ എണ്ണം ?
    12 ജോഡി

  • ഹിമോഗ്ലോബിൻ അടങ്ങിയിരിക്കുന്നത് ?
    അരുണരക്താണുക്കളിലാണ്

  • മസ്തിഷ്കത്തിലെ ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നത് കൊണ്ടുണ്ടാകുന്ന അസ്വാസ്ഥ്യം ?
    സെറിബ്രൽ ഹെമറേജ്

  • പേശീക്ലമം ഉണ്ടാകുമ്പോൾ അടിഞ്ഞ് കൂടുന്ന അമ്ലമേത് ?
    ലാക്ടിക് അമ്ലം

  • ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച ആദ്യ മനുഷ്യ അവയവം ?
    വൃക്ക

  • സിറോസിസ് എന്ന രോഗം ശരീരത്തിന്റെ ഏതുഭാഗത്തെയാണ് ബാധിക്കുന്നത് ?
    കരൾ

  • രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ ?
    ഫെെബ്രനോജിൻ

  • നാം ഒരു വസ്തുവിനെ നോക്കുമ്പോൾ പ്രതിബിംബം പതിയുന്നത് കണ്ണിന്റെ ഏതു ഭാഗത്താണ് ?
    റെറ്റിന

  • മനുഷ്യഹൃദയത്തിൽ ഏത് അറയ്ക്കാണ് ഏറ്റവും കട്ടി കൂടിയ ഭിത്തി കാണപ്പെടുത് ?
    ഇടത് വെൻട്രിക്കിൾ

  • സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി ഏത് ?
    ട്രെപോനിമ പല്ലേഡിയം

  • 'യൂണിവേഴ്സൽഡോണർ' എന്നറിയപ്പെടുന്ന രകത ഗ്രൂപ്പ് ?
    O

  • ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിനാവശ്യമായ ജീവകം ?
    ഫോളിക്കാസിഡ്

  • ത്വക്കിനും രോമത്തിനും മൃദുത്വം നല്കുന്ന ദ്രാവകം ?
    സീബം

  • കാഴ്ചയെക്കുറിച്ചുള്ള ബോധം ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗമേത് ?
    സെറിബ്രം

  • ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത് ?
    ചുവന്ന രക്താണുക്കൾ

  • മൂത്രത്തിന്റെ മഞ്ഞനിറത്തിനു കാരണമെന്ത് ?
    യൂറോക്രോം

  • അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമാേൺ ?
    അഡ്രിനാലിൻ

  • ആമാശയത്തിൽ ഉൽപ്പാദിക്കപ്പെടുന്ന ആസിഡ് ?
    HCl

  • തന്നിരിക്കുന്നതിൽ വിറ്റാമിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം ?
    നിശാന്ധത

  • ഹെപ്പറ്റൈറ്റിസ് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന അസുഖമാണ് ?
    കരൾ