Ticker

6/recent/ticker-posts

PSC Maths Important Questions and Answers with explanation part 2

PSC Questions


Credit : Prelims Maths - PSC Plus

  • 1 . മൂന്ന് സംഖ്യകൾ 3:4:5 എന്ന അംശബന്ധത്തിലാണ്. അവയുടെ ലസാഗു 2400 ആയാൽ ഉസാഘ എത്ര ?
    answer = 40

    Solution:

    🔹ചെയ്യുന്ന രീതി
    സംഖ്യകൾ തന്നിട്ടില്ലാത്തതിനാൽ ഇങ്ങനെ എടുക്കാം 3X, 4X, 5X
    ലസാഗു കാണുന്ന രീതി
    X | 3X, 4X, 5X
       |----------
    3 | 3, 4 5
       |-----------
    2 |1, 4, 5
       |------------
    2 | 1, 2, 5
       |-------------
    5 | 1, 1, 5
       |-------------
         1, 1, 1
    ലസാഗു = X × 3× 2 ×2 × 5
    =60X
    60X = 2400
    X(ഉസാഘ )= 2400/60


  • 2. ഒരു സംഖ്യയുടെ 1/10 ഭാഗത്തിന്റെ 1/4 ന്റെ 1/5 ഭാഗം 10 ആയാൽ സംഖ്യ ഏത് ?
    answer = 2000

    Solution:

    🔹ചെയ്യുന്ന രീതി
    സംഖ്യയുടെ 1/10 ഭാഗം എന്ന് പറയുന്നത് സംഖ്യ × 1/10 ആണ്. ഇത് Y എന്നെടുക്കുന്നു.
    ഇനി Y യുടെ 1/4 ഭാഗം കാണണം. ഇത് Y×1/4 ആണ്. ഇതിനെ Z എന്ന് എടുക്കുന്നു.
    ഇനി Z ഇന്റെ 1/5 ഭാഗം കണ്ടാൽ ഉത്തരം കിട്ടും.
    സംഖ്യ X ആയെടുക്കുന്നു
    X × 1/10 × 1/4 × 1/5 =10
    X = 10×10×4×5 = Ans


  • 3. ആദ്യത്തെ അഞ്ച് 9 ഇന്റെ ഗുണിതങ്ങളുടെ ശരാശരി എത്ര ?
    answer = 27

    Solution:

    🔹ചെയ്യുന്ന രീതി
    9, 18, 27, 36, 45
    സംഖ്യകൾ തമ്മിലുള്ള വ്യത്യാസം തുല്യമായതിനാൽ
    ശരാശരി = 9+45/2 =Ans
    അല്ലേൽ, സംഖ്യകളുടെ തുക / 2


  • 4. ഒരു സമാന്തര ശ്രേണിയിലെ ആദ്യപദം 5 ഉം മൂന്നാം പദം 15 ഉം ആയാൽ ശ്രേണിയിലെ ആദ്യത്തെ 16 പദങ്ങളുടെ തുക എന്ത് ?
    answer = 680

    Solution:

    🔹ചെയ്യുന്ന രീതി.
    ആദ്യപദം, a=5
    മൂന്നാം പദം, t3 = a+ (3-1)d
    15 = 5+ 2d
    2d = 10
    d = 10/2 =5
    ആദ്യ 16 പദങ്ങളുടെ തുക
    = 16/2 [2×5+(16-1)5]
    = 8 [10+15×5]
    =8 [10+75]
    = 8×85 = Ans


  • 5. 3 1/8 ÷ 1 1/4 = ?
    ANSWER: 2 1/2

    Solution:

    🔹ചെയ്യുന്ന രീതി
    3 1/8 ÷ 1 1/4 = 25/8 ÷ 5/4
    = 25/8 × 4/5
    = 5/2
    വീണ്ടും ചെറുതാക്കുമ്പോൾ ഉത്തരം കിട്ടും / 5/2 ചെയ്താലും.


  • 6. 0.1 × 1.1 ÷ 0.01 = ?
    answer = 11

    Solution:

    🔹ചെയ്യുന്ന രീതി
    (0.1×1.1) / 0.01 = 1 × 11/1 = Ans


  • 7. ഒരു കച്ചവടക്കാരൻ 2100 രൂപക്ക് 20 KG ആപ്പിൾ വാങ്ങുന്നു. അയാൾ അത് കിലോയ്ക്ക് 120 രൂപ നിരക്കിൽ വിറ്റാൽ ലാഭമെത്ര ശതമാനം % ?
    answer = 100/7 %

    Solution:

    🔹ചെയ്യുന്ന രീതി
    വാങ്ങിയ വില = 2100
    വിറ്റ വില = 20×120
    =2400 രൂ.
    ലാഭം = 2400-2100= 300രൂ
    ലാഭ % =( ലാഭം / വാങ്ങിയ വില ) ×100 = Ans


  • 8. രവി 2500 രൂ. വാങ്ങിയ ഒരു സൈക്കിൾ 2775 രൂപക്ക് വിൽക്കുന്നു. അയാൾക്ക് കിട്ടുന്ന ലാഭം എത്ര ശതമാനം % ?
    answer = 11

    Solution:

    🔹ചെയ്യുന്ന രീതി
    ലാഭം = 2775 - 2500 = 275
    ലാഭ % = (275/2500) × 100
    = Ans


  • 9. ഒരു മെഷീൻ 12220രൂ. വിറ്റപ്പോൾ കച്ചവടക്കാരന് 6% നഷ്ടമുണ്ടായി. 10% ലാഭം കിട്ടാൻ അത് എത്ര രൂപക്ക് വിൽക്കണം ?
    answer = 14300

    Solution:

    🔹ചെയ്യുന്ന രീതി
    വാങ്ങിയ വില X ആയെടുക്കാം
    X × 94/100 =12220
    *(6%നഷ്ടം ആയോണ്ട് അയാൾക്കു കിട്ടയത് വിലയുടെ 94 ശതമാനം [100-6] ആണ് 12220)
    X × 94 = 12220×100
    X (വാങ്ങിയ വില) = 12220×100
    -----------------
    94
    X = 13000 രൂ.
    10% ലാഭം കിട്ടണമെങ്കിൽ 13000 ഇന്റെ 110 ശതമാനം കാണണം
    = 13000 × 110/100 = Ans


  • 10. 6000 രൂ. വിലയുള്ള കൂളർ കച്ചവടക്കാരൻ 12% ലാഭത്തിനു വിൽക്കുന്നു. വിറ്റ വില എന്ത് ?
    answer = 6720

    Solution:

    🔹ചെയ്യുന്ന രീതി
    വളരെ എളുപ്പത്തിൽ കണ്ടെത്താം
    വിറ്റവില = 6000×112/100 =Ans
    * ലാഭമാണെൽ 100+ ലാഭ %
    നഷ്ടം ആണേൽ 100% - നഷ്ട %
    ഇത് 12% നഷ്ടം എന്നയിരുന്നേൽ ഇങ്ങനെ വന്നേനെ
    = 6000 × 88 / 100 = Ans

  • 11. 5/8 + 1/6 +1/3 എത്ര ?
    answer = 9/8

    Solution:

    🔹ചെയ്യുന്ന രീതി ഛേദത്തിന്റെ LCM (8, 6, 3) കാണുക. അത് 24 എന്ന് കിട്ടും.
    ഓരോ ഛേദവും 24 ആക്കുക
    5/8= (5×3)/ 8×3 = 15/24
    1/6 = (1×4)/ 6×4 = 4/24
    1/3 = (1×8) / 3×8 = 8/24
    5/8+1/6+1/3 = 15/24 + 4/24+ 8/24
    = 27/4
    ഉത്തരം ലഘൂകരിക്കുന്നതാണ് ഓപ്ഷൻ അതിനായി പൊതു ഘടകമായ 3 നീക്കം ചെയ്യുക
    [ 27/24 = (9×3) / 8×3 ] = Ans


  • 12. 7/12 × 3/14 × 3/8 എത്ര ?
    answer = 3/64

    Solution:

    🔹ചെയ്യുന്ന രീതി 7/12 × 3/14 × 3/8 =
    7×3×3
    -----------
    12×14×8
        7 × 3 × 3
    = --------------
       4×3×7×2×8
    (പൊതു ഘടകങ്ങൾ ഒഴുവാക്കുക )
    =Ans

    ഇവിടെ 12 ഇനെ (4×3) എന്ന് സ്പ്ലിറ്റ ചെയ്തു അതുപോലെ 14 ഇനെ (7×2) എന്ന് സ്പ്ലിറ്റ് ചെയ്തു.
    സ്പ്ലിറ്റ് ചെയ്തു എഴുതി ചെയ്യുമ്പോൾ സമയം ലഭിക്കാൻ സാധിക്കും. PSC പരീക്ഷയിൽ സമയം വളരെ പ്രധാനമാണല്ലോ.


  • 13. 7 1/3 - 2 1/4 എത്ര ?
    answer = 5 1/12

    Solution:

    🔹ചെയ്യുന്ന രീതി
    7 1/3 - 2 1/4 =
    7-2 + 1/3 - 1/4
    4 - 3
    = 5 + -------
    12
    = Ans
    ഭിന്നസംഖ്യകളുടെ ഗുണനം എളുപ്പമാണ്. അംശങ്ങൾ ഗുണിച്ച് അംശമായും ചേദങ്ങൾ ഗുണിച്ച് ചേദമായും എഴുതുകയേ വേണ്ടു.


  • 14. മണിക്കൂറിൽ 20കി. മീ വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എത്ര മിനിറ്റെടുക്കും ?
    answer = 3

    Solution:

    🔹ചെയ്യുന്ന രീതി നോക്കാം
    ദൂരം = തീവണ്ടിയുടെ നീളം + പാലത്തിന്റെ നീളം
    = 300+700
    = 1000 മീറ്റർ
    വേഗം = 20KM/hr(question ഇൽ തന്നിട്ടുണ്ട് )
    ദൂരം മീറ്റർ ഇൽ തന്നിരിക്കുന്നത് കൊണ്ട്‌ വേഗത്തെ KM/hr ഇൽ നിന്നും m/s ഇലേക്ക് convert ചെയ്യണം. അതിനായി 5/18 കൊണ്ട്‌ ഗുണിക്കുക
    = 20×5/18
    = 50/9 m/s
    സമയം = ദൂരം /വേഗം
    =1000/(50/9)
    ഭാഗിക്കുന്നതിനേക്കാൾ 50/9 ഇനെ തിരിച്ചിട്ട് ഗുണിക്കുക
    = 1000 × 9/50
    =180 sec
    സമയം(എടുക്കുന്ന മിനിറ്റ് ) =180/60 min
    = Ans


  • 15. 10 1/2 × 2/21 × 3 = ?
    answer = 3

    Solution:

    🔹ചെയ്യുന്ന രീതി
    10 1/2 × 2/21 × 3 =
    21/2 × 2/21 × 3= Ans
    (കോമൺ factors ഒഴുവാക്കിയാൽ ഉത്തരമായി )
    ▪️ഒരു ഭിന്ന സംഖ്യയെ വേറൊന്ന് കൊണ്ട്‌ ഹരിക്കുന്നതിന് രണ്ടാമത്തെ ഭിന്നം തിരിച്ചെഴുതി ഗുണിക്കണം


  • 16. 3/10 × 5/2 × 4/3 × 1/6 = ?
    answer = 1/6

    Solution:

    🔹ചെയ്യുന്ന രീതി
    3/10 × 5/2 × 4/3 × 1/6
        3 × 5 × 4 × 1
    = ----------------
        10 × 2 × 3 × 6
         3 × 5 × 2 × 2 ×1
    = -----------------------
         5 × 2 × 2 × 3 × 3 × 2
    = Ans
    (10 ഇനെ 5×2 എന്ന് split ചെയ്തു. 6 ഇനെ 3×2 എന്ന് സ്പ്ലിറ്റ് ആക്കി. 4 ഇനെ 2×2 എന്നെഴുതി. പൊതുഘടകം cancel ചെയ്തു എളുപ്പത്തിൽ ഉത്തരത്തിൽ എത്താനാണ് ഇങ്ങനെ ചെയ്യുന്നത്).


  • 17. 1200 രൂ. വാങ്ങിയ ഒരു സാധനം കച്ചവടക്കാരൻ 1500 രൂപക്ക് വിൽക്കുന്നു. ലാഭം എത്ര % ?
    answer = 25

    Solution:

    🔹ചെയ്യുന്ന രീതി
    ലാഭം = വിറ്റവില - വാങ്ങിയ വില
    ലാഭം
    ലാഭ % = ------------------- × 100
    വാങ്ങിയ വില


  • 18. 2/3, 3/4 ഇവയ്ക്കിടയിൽ വരുന്ന ഒരു ഭിന്നം എഴുതുക ?
    answer = 5/7

    Solution:

    🔹ചെയ്യുന്ന രീതി
    Question കഠിനമെന്ന് തോന്നാം
    പക്ഷെ വളരെ എളുപ്പത്തിൽ ഉത്തരം കിട്ടും.
    അംശങ്ങൾ കൂട്ടി അംശത്തിലും ഛേദങ്ങൾ കൂട്ടി ഛേദത്തിലും എഴുതിയാൽ ഉത്തരമായി.


  • 19. ഒരു കാർ മണിക്കൂറിൽ 72 കി മീ വേഗത സഞ്ചരിക്കുന്നു. എങ്കിൽ 15 മിനിട്ടുകൊണ്ട് എത്ര മീറ്റർ സഞ്ചരിക്കും ?
    answer = 18000

    Solution:

    🔹ചെയ്യുന്ന രീതി
    ദൂരം = വേഗത X സമയം
    = 72km /hr x15 min
    = 72 x5/18x15 x 60 = Ans
    Km/hr ഇനെ m/s ഇലേക്ക് ആക്കണം അതിനായി 72 ഇനെ 5/18 കൊണ്ട്‌ ഗുണിക്കുക
    അതുപോലെ, മിനിറ്റ് ഇനെ Sec ഇലേക്ക് മാറ്റുക അതിനായി 15min ഇനെ 60 കൊണ്ട്‌ ഗുണിക്കുക.
    Question എത്ര കിലോമീറ്റർ ആണെന്നെങ്കിൽ ഇങ്ങനെ ചെയ്യേണ്ടതില്ലേ.
    15 min = 15 x 60 sec


  • 20. 42, 63, 203 എന്നീ സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഏത് ?
    answer = 7

    Solution:

    🔹ചെയ്യുന്ന രീതി
    7 | 42 63 203
       |_________________
          6 9 29
    ഉ. സാ. ഘ = Ans
    ഒരു നിശ്ചിത സംഖ്യകളെ നിശ്ശേഷം ഹരിക്കാൻ പറ്റുന്ന ഏറ്റവും വലിയ സംഖ്യ ഏതെന്നു ചോദിച്ചാൽ ഉ. സാ. ഘ കാണുക.
    ചേറുതാണേൽ ല. സാ. ഗു കാണണം