PSC Social Science and GK in malayalam
PSC Questions
വരുമാനം ചെലവിനേക്കാൾ കൂടുതലുള്ള ബജറ്റിന് പറയുന്ന പേര് ?
മിച്ച ബജറ്റ്
ഗ്രീഷ്മ അയനദിനം (summer Solstice) എന്നാണ് ?
ജൂൺ 21
ശൈത്യഅയനാന്തദിനം (Winter Solstice) എന്നാണ് ?
ഡിസംബർ 21
ഹിറ്റ്ലർ -ടെ രഹസ്യസംഘത്തിന്റെ പേര് ?
ഗസ്റ്റപ്പോ
മുസോളിനിയുടെ സൈനിക വിഭാഗം ഏത് ?
ബ്ലാക്ക് ഷർട്സ്
ഫെബ്രുവരി വിപ്ലവും ഒക്ടോബർ വിപ്ലവം ഏതു വിപ്ലവും ആയി ബന്ധം ഉള്ളവ ആണ് ?
റഷ്യൻ
ചേരഭരണകാലത്ത് പതവാരം എന്നറിയപ്പെട്ടിരുന്ന നികുതി ?
ഭൂനികുതി
"മനുഷ്യന് ചില അവകാശങ്ങളുണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല." ഇതാരുടെ വാക്കുകളാണ് ?
ജോൺ ലോക്ക്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണസ്വരാജ് പ്രമേയം പാസ്സാക്കിയത് ഏത് സമ്മേളനത്തിൽ വച്ചാണ് ?
ലാഹോർ, 1929
സിംല, ഡാർജിലിംഗ് തുടങ്ങിയ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് ഉത്തരപർവത മേഖലയിലെ ഏത് മലനിരയിലാണ് ?
ഹിമാചൽ
വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റേത് ?
ചിനൂക്ക്
മൺസൂണിന്റെ രൂപംകൊള്ളലിന് കാരണമാകാത്ത ഘടകമേത് ?
ഘർഷണം
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര് ?
ലോക്സഭ സ്പീക്കർ
രാജ്യസഭാ അംഗം ആകാനുള്ള കുറഞ്ഞ പ്രായപരിധി ?
30
വനിതാശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം എന്നത് ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് ?
മഹിളാ ബാങ്ക്
സുവർണനാര് എന്നറിയപ്പെടുന്ന ഉൽപ്പന്നം ?
ചണം
ഉയരംകൂടുന്നതിനനുസരിച്ച് അന്തരീക്ഷ മർദം കുറഞ്ഞു വരുന്നു. ഏകദേശം 10 മീറ്റർ ഉയരത്തിന് എത്രതോതിലാണ് മർദം കുറയുന്നത് ?
1 മില്ലിബാർ
അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരാളെ സ്വതന്ത്രമാക്കുന്നതിനുള്ള റിട്ടാണ് ?
ഹേബിയസ് കോർപ്പസ്
ഭീമ ഏത് നദിയുടെ പോഷകനദിയാണ് ?
കൃഷ്ണ
ജാതിക്കുമ്മി ആരുടെ കൃതിയാണ് ?
പണ്ഡിറ്റ് കറുപ്പൻ