Ticker

6/recent/ticker-posts

PSC Current Affairs (December) Important Questions and Answers In Malayalam

PSC Questions


  • 2020 ഡിസംബറിൽ അമേരിക്കയിലെ Fortune മാസികയുടെ Businessperson of the Year 2020 ന് അർഹനായത് ?
    എലോൺ മസ്‌ക് (സിഇഒ, ടെസ്‌ല)

  • 2020 ഡിസംബറിൽ കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ Rajiv Gandhi Khel Ratna Award തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച പ്രമുഖ ബോക്സിംഗ് താരം ?
    വിജേന്ദർ സിംഗ്

  • 2020 ഡിസംബറിൽ Federation of Indian Chambers of Commerce & Industry (FICCI) യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
    ഉദയ് ശങ്കർ

  • 2020 ഡിസംബറിൽ ജാതി അടിസ്ഥാനമാക്കി പേരുകളുള്ള എല്ലാ പ്രദേശങ്ങളുടേയും പേര് മാറ്റുന്നതിനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയ സംസ്ഥാനം ?
    മഹാരാഷ്ട്ര

  • 2020 ഡിസംബറിൽ സിങ്കപ്പൂരിലെ മാധ്യമസ്ഥാപന Asians of the Year പട്ടികയിൽ ഇടം നേടിയ ഇന്ത്യാക്കാരൻ ?
    അദർ പൂനവല്ല (CEO, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ)

  • 2020 ഡിസംബറിൽ അന്തരിച്ച, Fibre Optics ന്റെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻ അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ?
    ഡോ. നരീന്ദർ സിംഗ് കപാനി

  • 2021 ലെ FIFA Club World Cup ന് വേദിയാകുന്ന രാജ്യം ?
    ജപ്പാൻ

  • 2020 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ന്യൂസിലന്റ് ക്രിക്കറ്റ് താരം ?
    കോറി ആൻഡേഴ്സൺ

  • 2020 ഡിസംബറിൽ വായു മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് ഇലക്ട്രിക് വാഹനങ്ങൾ കുടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് EV Forum ആരംഭിച്ചത് ?
    ഡൽഹി

  • 2020 ഡിസംബറിൽ ഭിന്നലിംഗക്കാരായ കുട്ടികളുടെ സംരക്ഷണത്തിന് Children's Home നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ നഗരം ?
    ബംഗളുരു

  • ഫോര്‍മുല 2 കാറോട്ട മത്സരത്തില്‍ വിജയം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
    ജെഹാന്‍ ദാരുവാല

  • 2020 ഡിസംബറിൽ സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ 'സപ്ത' നിലവിൽ വരുന്നത് ?
    സുൽത്താൻ ബത്തേരി (വയനാട്)

  • 2020 ഡിസംബറിൽ, ഫെയ്സ്ബു ക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേർന്ന് രൂപം നൽകിയ ചാൻ സക്കർബർഗ് ഇനിഷിയേറ്റീവിന്റെ (CZI) ഗ്രാന്റ് ലഭിക്കുന്ന ആദ്യ മലയാളി ഗവേഷകൻ ?
    ഡോ. പ്രമോദ് പിഷാരടി

  • 2020 ഡിസംബറിൽ ഐ.ഐ.ടി ബോംബെ പ്രസിദ്ധീകരിച്ച Urban Quality of Life Index ൽ Overall വിഭാഗത്തിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ നഗരം ?
    മുംബൈ

  • 2020 ഡിസംബറിൽ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി നിയമിതനാകുന്ന ആദ്യ ആഫ്രാേ അമേരിക്കൻ വംശജൻ ?
    ലോയ്ഡ് ഓസ്റ്റിൻ

  • 2020 ഡിസംബറിൽ പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറിയിലേക്ക് നിയമിതനായ മലയാളി വൃവസായി ?
    എം. എ. യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാൻ)

  • 2020 ഡിസംബറിൽ കുട്ടികൾക്കെതിരെയുള്ള അശ്ലീല സൈബർ ആക്രമണങ്ങൾ തടയുന്നതിന് Interpol ന്റെ Crawler Software ഉപയോഗിക്കുന്ന പോലീസ് സേനാവിഭാഗം ?
    മഹാരാഷ്ട്ര സൈബർ

  • 2020 ഡിസംബറിൽ ലോകാരോഗ്യ സംഘടനയുടെ നേത്യത്വത്തിലുള്ള WHO Foundation ന്റെ പ്രഥമ CEO ആയി നിയമിതനാകുന്ന ഇന്ത്യൻ വംശജൻ ?
    അനിൽ സോണി

  • Pioneer of Humanity : Maharshi Aravind എന്ന പുസ്തകത്തിന്റെ രചയിതാവ് ?
    രമേഷ് പോക്രിയാൽ നിഷാങ്ക് (കേന്ദ്ര വിദ്യാഭ്യാസ മന്ത്രി)

  • ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്തി ?
    മാർഗരറ്റ് കീനൻ (ബ്രിട്ടൺ)