Home PSC QUESTIONS in malayalam PSC Current Affairs (December) Important Questions and Answers In Malayalam
PSC Current Affairs (December) Important Questions and Answers In Malayalam
PSC Questions
PETA India യുടെ Person of the Year 2020 ആയി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരം ?
ജോൺ എബ്രഹാം
Global Teacher Prize 2020 ന് അർഹനായ ഇന്ത്യാക്കാരൻ ?
രഞ്ജിത്സിങ് ഡിസാലെ ( പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം )
Golden Foot Award 2020 ന് അർഹനായ ഫുട്ബോൾ താരം ?
ക്രിസ്റ്റ്യാനോ റൊണാൾഡോ
2020 ഡിസംബറിൽ Kotak Wealth Management, Hurun India എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച 'Kotak Wealth Hurun - Leading Wealthy Women' ലിസ്റ്റിൽ ഏറ്റവും മുന്നിലുള്ള വനിത ?
റോഷ്നി നാടാർ മൽഹോത്ര (Chairperson, HCL Technologies)
2020 ഡിസംബറിൽ കേന്ദ്രസർക്കാർ പദ്ധതിയായ Fit India യുടെ അംബാസിഡറായി നിയമിതനായ വുഷു (Wushu) പരിശീലകൻ ?
കുൽദീപ് ഹാൻഡൂ
കൃത്രിമ മാംസത്തിന്റെ വിൽപനയ്ക്ക് അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യം ?
സിംഗപ്പുർ
2020 ഡിസംബറിൽ നടക്കുന്ന 8-ാമത് North East Festival ന്റെ വേദി ?
ഗുവാഹത്തി (അസം)
2020 ഡിസംബറിൽ അന്തരിച്ച MDH (Mahashian Di Hatti) Masala യുടെ സ്ഥാപകൻ ?
മഹാഷെ ധരംപാൽ ഗുലാത്തി
2020 ഡിസംബറിൽ ടൈം മാഗസിന്റെ പ്രഥമ Kid of the year ന് അർഹയായ ഇന്ത്യൻ അമേരിക്കൻ ബാലിക ?
ഗീതഞ്ജലി റാവു
2020 ഡിസംബറിൽ ഇന്ത്യയിൽ ആദ്യമായി രോഗികളായ തടവുകാരെ കിടത്തി ചികിത്സിക്കാൻ ആശുപത്രിക്കകത്ത് പ്രത്യേകം വാർഡ് നിർമ്മിക്കുന്ന സംസ്ഥാനം ?
കേരളം
2020 ഡിസംബറിൽ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഓൺലൈൻ പോർട്ടൽ ആരംഭിച്ച സംസ്ഥാന പോലീസ് ?
ഗുജറാത്ത് പോലീസ്
2020 ഡിസംബറിൽ ചെറുമൃഗങ്ങളെയും ഇഴജന്തുക്കളെയും വാഹനാപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് Ecobridge നിർമ്മിച്ച സംസ്ഥാനം ?
ഉത്തരാഖണ്ഡ്
2020 ഡിസംബറിൽ ബൗദ്ധിക സ്വത്തവകാശ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാൻ ധാരണാപത്രം ഒപ്പുവെച്ച രാജ്യം ?
അമേരിക്ക
2020 ഡിസംബറിൽ കേന്ദ്ര സർക്കാരിന്റെ വിവിധ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് പത്മഭൂഷൺ ബഹുമതി തിരിച്ചു നൽകിയ പ്രമുഖ രാഷ്ട്രീയ നേതാവ് ?
പ്രകാശ് സിംഗ് ബാദൽ
2020 ഡിസംബറിൽ, പ്രായപൂർത്തിയായ ഒരു വ്യക്തി ആരെ വിവാഹം ചെയ്യണം എന്ന് തീരുമാനിക്കുന്നത് അയാളുടെ മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ?
കർണാടക ഹൈക്കോടതി
2020 ഡിസംബറിൽ Indian Athletics ന്റെ Chief Coach ആയി Athletics Federation of India (AFI) നിയമിച്ച മലയാളി ?
രാധാകൃഷ്ണണൻ നായർ
ലണ്ടനിലെ Cambridge സർവകലാശാലയുടെ Chemistry Department 2050 വരെ അറിയപ്പെടുന്നത് ഏത് രസതന്ത്രജ്ഞന്റെ പേരിലാണ് ?
യുസുഫ് ഹമീദ്
ചന്ദ്രോപരിതലത്തിൽ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം ?
ചൈന ( അമേരിക്കയാണ് ആദ്യമായി ചന്ദ്രനിൽ പതാക സ്ഥാപിച്ചത് )
40 years with Abdul Kalam - Untold stories എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ഡോ.എ.ശിവതാണുപിള്ള
2020 ഡിസംബറിൽ Horlicks Protein Plus ന്റെ ബ്രാന്റ് അംബാസിഡറായി നിയമിതനായത് ?
അക്ഷയ് കുമാർ
2020 ഡിസംബറിൽ അന്തരിച്ച ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററും മുൻ ഇന്റലിജൻസ് ബ്യുറോ തലവനുമായ വ്യക്തി ?
ദിനേശ്വർ ശർമ്മ
2020 ഡിസംബറിൽ നടക്കുന്ന 9-ാമത് International Sand Art Festival ന്റെ വേദി ?
പുരി (ഒഡീഷ )