Ticker

6/recent/ticker-posts

PSC Maths Important Questions and Answers In Malayalam

PSC Questions


  • 1 . 10, 6, 2, ... എന്ന ശ്രേണിയിലെ അടുത്ത പദം (4-ാം പദം) കാണുക ?
    answer = -2

    Solution:

        ഇവിടെ ഓരോ പദത്തിൽ നിന്ന് 4 കുറക്കുമ്പോൾ ആണ് അടുത്ത പദം കിട്ടുന്നത്.
              eg: 10-4 = 6.
              6-4 = 2.
              therfore , 2-4 = -2


  • 2. ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടിയത്, അതേ സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽ നിന്ന് 10 കുറച്ചതിന് സമമാണ്. സംഖ്യയേത് ?
    answer = 280

    Solution:

        അറിയാത്ത സംഖ്യ x ആക്കി വിചാരിക്കുക
            x ന്റെ അഞ്ചിൽ ഒരു ഭാഗം = x/5
            അപ്പോൾ ,
            (x/5)+4 എന്നത് (x/4)-10 ന് സമമാണ്
          equation solve ചെയ്യുമ്പോൾ
            x = 280


  • 3. 29, x , (x+ 15) , 108 ഇവയുടെ ശരാശരി 73.5 ആണെങ്കിൽ x എത്ര ?
    answer = 71

    Solution:

            [29+x+(x+15)+108]/4 = 73.5
            29+2x+15+108 = 294
            2x = 142
            x = 71


  • 4. x + 1 = 23 എങ്കിൽ 3x + 1 എത്ര ?
    answer = 67

    Solution:

            x+1 = 23
            x = 22
            3x+1 = 3*22+1 = 67


  • 5. താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ അടുത്ത സംഖ്യ ഏത് ? 2, 6, 12, 20 30, ?
    ANSWER: 42

    Solution:

          eg: 2+4 = 6
            6+6 = 12
            12+8 = 20
            20+10 = 30
          therfore, 30+12 = 42


  • 6. ഒരു ടാങ്കിന്റെ 3/5 ഭാഗം നിറയുവാൻ 21 മിനിറ്റ് വേണം. എങ്കിൽ ടാങ്ക് പൂർണമായി നിറയുവാൻ എത്ര മിനിട്ട് വേണം ?
    answer = 35

    Solution:

            here, ടാങ്കിന്റെ വ്യാപ്തം എന്ന V കരുതുക
         t എന്നത് സമയം,     അനുപാതം = [(3/5)*V]/ 21
              V/t = [(3/5)*V]/21
              1/t = (3/5)/21
              t = 35.


  • 7. വിട്ട ഭാഗം പൂരിപ്പിക്കുക : D , G , J , ___ , P
    M

    Solution:

            D കഴിഞ്ഞ് മൂന്നാമത്തെ അക്ഷരം G ആണ്
           അതുപോലെ,
                  G കഴിഞ്ഞ് J ,
                  J കഴിഞ്ഞ് M


  • 8. ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10. ടീച്ചറിനെ യും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 1 കൂടും. എങ്കിൽ ടീച്ചറിന്റെ വയസ് എത്ര ?
    answer = 51

    Solution:

            എല്ലാ കുട്ടികളുടെ പ്രായം x കരുതുക .
            ടീച്ചറുടെ പ്രായം y കരുതുക.
            അപ്പോൾ ശരാശരി കുട്ടികളുടെ പ്രായം = x/40 =10
            x = 400.
            കുട്ടികളുടെയും ടീച്ചറുടെയും ശരാശരി പ്രായം = (x+y)/41 = 11
            x+y = 451
           y = 451-400 = 51.


  • 9. രണ്ട് സംഖ്യകളുടെ തുക 20. അവ തമ്മിലുള്ള വ്യത്യാസം 10 ആയാൽ സംഖ്യകൾ ഏവ ?
    answer = 15 , 5

    Solution:

            second equation,
            x-y = 10
            x = 10+y
            first equation, x+y = 20
            second equation in first,
            (10+y)+y = 20
            2y = 10
            y = 5
            x = 10+5 = 15.


  • 10. ഒരു വൃത്തത്തിന്റെ ആരം ഇരട്ടിച്ചാൽ വിസ്തീർണം എത്ര മടങ്ങ് വർദ്ധിക്കും?
    answer = 4 മടങ്ങ്

    Solution:

            വൃത്തത്തിന്റെ വിസ്തീർണം = 3.14*r*r
            ആരം ഇരട്ടിച്ചാൽ = 3.14*2r*2r
                    = 4*(3.14*r*r)
                    = 4* വൃത്തത്തിന്റെ വിസ്തീർണം
                    = 4 മടങ്ങ്


  • 11. 10 സംഖ്യകളുടെ ശരാശരി 40 ആണ്. പുതുതായി ഒരു സംഖ്യ കൂടി ചേർന്നപ്പോൾ ശരാശരി 2 കുറഞ്ഞു. പുതുതായി ചേർത്ത സംഖ്യ ഏത് ?
    answer = 18

    Solution:

            പത്ത് സംഖ്യകളുടെ തുക = x
            പുതിയ സംഖ്യ = y
            10 സംഖ്യകളുടെ ശരാശരി = x/10 = 40
            x = 400
            പുതിയ ശരാശരി = (x+y)/11 = 38
            400+y = 418
            y = 18.


  • 12. അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇവരുടെ വയസ്സുകളുടെ തുക 35 ആകും ?
    answer = 7

    Solution:

            x വർഷം കഴിഞ്ഞാൽ,
              (15+x)+(6+x) = 35
              2x = 35-21
              x = 7.


  • 13. a:b = 5:4, b:c = 2:3 ആയാ a:b:c എത്ര ?
    answer = 5:4:6

    Solution:

            a:b = a/b = 5/4
            b/c = 2/3 = 4/6
        therefore, a:b:c = 5:4:6


  • 14. BAT = 40, CAT = 60, ആയാൽ HAT = ….... ?
    answer = 160

    Solution:

          here,
            BAT = 40 ,CAT=60 ,DAT=80 ,EAT=100 ,FAT=120 ,GAT=140 ,HAT=160


  • 15. വിജയന് ഒരു ദിവസത്തെ ചിലവിന് 150 രൂ. വേണം ഇപ്പോൾ അവന്റെ കയ്യിൽ 5000 രൂ. ഉണ്ട് ഈ രൂപ എത്ര ദിവസത്തേക്ക് തികയും ?
    answer = 33.3

    Solution:

            x ദിവസത്തിന്,
            150*x = 5000
            x = 33.333 ~~ 33.3


  • 16. ഒരു സമാന്തര പ്രോഗ്രഷൻറെ രണ്ടാം പദം 10 ഉം നാലാം പദം 16 ഉം ആയാൽ ഒന്നാം പദം. ?
    answer = 7

    Solution:

            first equation,
            a+d = 10
              d=10-a
            second equation, a+3d = 16
                a+3(10-a) = 16
                2a = 30-16
                a = 7.


  • 17. ഒരു സംഖ്യയുടെ നാലിരട്ടി 70 നേക്കാൾ 6 കുറവാണ്. എങ്കിൽ സംഖ്യ ഏത് ?
    answer = 16

    Solution:

            സംഖ്യ x ആക്കി വിചാരിക്കുക,
            4*x = 70-6
            x = 64/4 = 16.


  • 18. ഒരു സംഖ്യയുടെ 36% 117 അണ്. എതാണ് ആ സംഖ്യ ?
    answer = 325

    Solution:

            സംഖ്യ x ആക്കി വിചാരിക്കുക,
              (36/100)*x = 117
              x = (117*100)/36
              x = 325.


  • 19. ഒരു സ്കൂളിലെ വിദ്യാർത്ഥികളുടെ പ്രവേശനം 800 ൽ നിന്ന് 760 ആയി കുറയുന്നു. കുറയുന്നതിന്റെ ശതമാനം എത്രയാണു ?
    answer = 5%

    Solution:

            കുറഞ്ഞ സംഖ്യ = 800-760 = 40
            കുറയുന്നതിന്റെ ശതമാനം = (40/800)*100 = 5%


  • 20. 3000 രൂപയുടെ 1/ 2 ഭാഗം സജിയും 1/ 4 ഭാഗം അനുവും വീതിച്ചെടുത്തു. ഇനി എത്ര രൂപ ബാക്കിയുണ്ട് ?
    answer = 750

    Solution:

            സജിക്ക് കിട്ടയത് = 3000*(1/2) = 1500
            അനുവിന് കിട്ടിയത് = 3000*(1/4) = 750
            രണ്ടു പേർക്കും കൂടെ = 1500+750 = 2250
            രൂപ ബാക്കി = 3000-2250 = 750.