PSC Social Science Important Questions and Answers In Malayalam
PSC Questions
നൈൽ നദി ഒഴുകുന്ന രാജ്യങ്ങളുടെ എണ്ണം ?
11
പഞ്ചമഹാ തടാകങ്ങൾ സ്ഥിതി ചെയ്യുന്ന വൻകര ?
വടക്കേ അമേരിക്ക
ചലഞ്ചർ ഗർത്തം ഏതു സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു ?
പസഫിക് സമുദ്രം
പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ഗ്രാൻഡ് ബാങ്ക് സ്ഥിതി ചെയ്യുന്ന സമുദ്രം ?
അറ്റ്ലാന്റിക്ക് സമുദ്രംമ
ഭൂമിയുടെ ഭ്രമണ ദിശ ?
പടിഞ്ഞാറു നിന്നും കിഴക്കോട്ട്
ചന്ദ്രൻ ഭൂമിക്കു ചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കാൻ എടുക്കുന്ന സമയം ?
27 1/3 ദിവസം
മരുഭൂമികളിലൂടെയും കടലിലൂടെയും സഞ്ചരിച്ചിരുന്ന ആളുകൾ ദിശയറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണം ?
ധ്രുവനക്ഷത്രം
മധ്യകാലഘട്ടത്തിൽ മധ്യേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിയ സഞ്ചാരി ?
അൽ - ബറുണി
മധ്യകാലഘട്ടത്തിൽ ഇന്ത്യയിലെത്തിയ പ്രമുഖ ഇറ്റാലിയൻ സഞ്ചാരി ?
നിക്കോളോ കൊണ്ടി
പ്രസിദ്ധ ഗണിതശാസ്ത്ര ഗ്രന്ഥമായ ലീലാവതി രചിച്ചത് ?
ഭാസ്കരാചാര്യർ
മുഗൾ വംശത്തിലെ തൊഴിൽ കേന്ദ്രങ്ങളെയും തൊഴിൽ വിഭാഗങ്ങളെയും കുറിച്ച് വിവരം നൽകിയ ഫ്രഞ്ച് സഞ്ചാരി ?
ബർണിയർ
ഡൽഹി സുൽത്താനത്തിലെ സുൽത്താന റസിയ ആരുടെ പുത്രി ആയിരുന്നു ?
ഇൽത്തുമിഷ്
മുഗൾ സാമ്രാജ്യം ഏറ്റവും വിസ്തൃതി പ്രാപിച്ചത് ആരുടെ കാലത്താണ് ?
ഔറംഗസേബ്
ദക്ഷിണ ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്നത് ?
റെയ്ച്ചൂർ
ഇന്ത്യയിൽ ആദ്യം റബ്ബർ കൃഷി തുടങ്ങിയത് എവിടെ ?
ആലുവ
കേരളത്തിലെ പ്രധാന വാണിജ്യവിള ?
റബ്ബർ
ഭൂമിയുടെ ആകൃതിയുടെ പേര് എന്താണ് ?
ജിയോയിഡ്
ഭൂമിയുടെ ഏകദേശ ചുറ്റളവ് ?
40000 കിലോമീറ്റർ
ഭൂമിയുടെ ശരാശരി പരിക്രമണ വേഗത ?
96000 കി. മീ /മണിക്കുർ
തുന്ദ്രാ മേഖലയിലെ മുഖ്യ സസ്യജാലങ്ങൾ ?
പന്നൽ