PSC Science Important Questions and Answers In Malayalam
PSC Questions
ഇരുമ്പ് തുരുമ്പിക്കുമ്പോൾ അതിന്റെ ഭാരത്തിന് എന്ത് മാറ്റമുണ്ടാകുന്നു ?
ഭാരം കൂടുന്നു
കാർബൺ മോണോക്സൈഡും ഹീമോഗ്ലോബിനും ചേർന്നുണ്ടാകുന്ന സംയുക്തം ?
കാർബോക്സി ഹീമോഗ്ലോബിൻ
ഒരുലോഹത്തിന്മേൽ മറ്റൊരു ലോഹം പൂശുന്ന വൈദ്യുത രാസപ്രവർത്തനം ?
വൈദ്യുതലേപനം
ഹൈഡ്രോ ക്ലോറിക് ആസിഡും, മഗ്നീഷ്യവുമായി പ്രവർത്തിക്കുമ്പോൾ രൂപപ്പെടുന്ന ലവണം ഏത് ?
മഗ്നീഷ്യം ക്ലോറൈഡ്
ഓരോ കോശത്തിൽ നിന്ന് രൂപപ്പെട്ടതും ഒരു പ്രത്യേക ധർമം നിർവഹിക്കുന്നതും ആയ സമാന കോശങ്ങളുടെ കൂട്ടം ?
കലകൾ
മെരിസ്റ്റമിക കലകളിൽ പൂർണ്ണവളർച്ചയെത്തിയ സസ്യകോശങ്ങളെക്കാൾ മർമ്മത്തിന് വലിപ്പം ?
കൂടുതൽ
ഘടനാപരമായും ധർമ്മ പരമായും ജീവന്റെ അടിസ്ഥാന ഘടകം ആണ് ?
കാേശം
ശ്വേതരക്താണുക്കളിൽ പെടാത്തത് ?
മോണോഫിൽ
അന്നപഥത്തിന്റെ ഉൾഭിത്തിയെ ആവരണം ചെയ്യുന്ന കല ?
ആവരണ കല
മൃദുവായ സസ്യ ഭാഗങ്ങളിൽ കാണപ്പെടുന്ന കലയാണ് ?
പാരൻ കൈമ
സസ്യത്തിന്റെ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രത്തിൽ കാണുന്ന കോശങ്ങൾ ?
മെരിസ്റ്റമിക കല
ശരീരത്തിനകത്തും പുറത്തും ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്നത് ?
നാഡികല
പ്രതിധ്വനി ഉണ്ടാകുവാൻ വേണ്ട കുറഞ്ഞ ദൂരം ?
17 m
തരംഗദൈർഘ്യം കൂടിയാൽ ആവൃത്തി ?
കുറയും
ഒരു ചാലകത്തിന് നീളം പകുതി ആക്കിയാൽ അതിലൂടെ പ്രവഹിക്കുന്ന വൈദ്യുതി എത്ര മടങ്ങാകും ?
2 മടങ്ങ്
ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണം ഏതാണ് ?
സ്റ്റെതസ്കോപ്പ്
യുഗ്ലീനയെ ചലിക്കാൻ സഹായിക്കുന്നത് ?
ഫ്ളജെല്ല
ആൽക്കലൈൻ ലായനിയിൽ ഫിനോഫ്തലിന്റെ നിറം ?
പിങ്ക് നിറം
ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള ഇന്ധനമായ ഹൈഡ്രജന്റെ ഊർജമൂല്യം ?
143 kJ/g
പെൻസിൽ ലെഡ് നിർമ്മിക്കാനുപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം ?
ഗ്രാഫൈറ്റ്