Ticker

6/recent/ticker-posts

PSC Current Affairs (November) Important Questions and Answers In Malayalam

PSC Questions


  • 2020 നവംബറിൽ ICC യുടെ പുതിയ ചെയർമാനായി നിയമിതനായത് ?
    ഗ്രെഗ് ബാര്‍ക്ലേ (ന്യൂസിലാന്റ്)

  • 2020 നവംബറിൽ പ്രമുഖ ഹെൽത്ത് കെയർ - വെൽനസ് ബ്രാന്റായ ഹീൽ (HAEAL) ന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായത് ?
    സഞ്ജു സാംസൺ

  • 2020 നവംബറിൽ ഇന്ത്യയിൽ Hyperloop Technology ഉപയോഗിച്ചുള്ള ഗതാഗത സംവിധാനം സ്ഥാപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി NITI Aayog നിയോഗിച്ച് പാനലിന്റെ തലവൻ ?
    വി. കെ സാരസ്വത്

  • 2020 നവംബറിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എം. പി. യുമായ വ്യക്തി ?
    അഹമ്മദ് പട്ടേൽ

  • 2020 നവംബറിൽ അന്തരിച്ച ഇന്ത്യൻ സോഫ്റ്റ്‌വെയർ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?
    ഫാകിർ ചന്ദ് കോഹ്‌ലി

  • 2020 നവംബറിൽ ചുമതലയേറ്റ കേരള ബാങ്കിന്റെ ആദ്യ ഭരണസമിതിയുടെ പ്രസിഡന്റ് ?
    ഗോപി കോട്ടമുറിക്കൽ

  • 2020 നവംബറിൽ സിങ്കപ്പൂർ ആസ്ഥാനമായ DBS Bank ന്റെ ഇന്ത്യൻ ഘടകമായ DBS Bank India Limited (DBIL) ൽ ലയിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്ക് ?
    ലക്ഷ്മി വിലാസ് ബാങ്ക്

  • 2020 നവംബറിൽ മിശ്രവിവാഹങ്ങൾക്ക് 50000 രൂപാ ധനസഹായം നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
    ഉത്തരാഖണ്ഡ്

  • 2020 നവംബറിൽ അവയവദാനരംഗത്ത് ഇന്ത്യയിലെ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ?
    തമിഴ്നാട്

  • 2020 നവംബറിൽ ഇന്ത്യയിൽ Organ Donation Memorial നിലവിൽ വന്നത് ?
    ജയ്പൂർ (രാജസ്ഥാൻ)

  • 2020 നവംബറിൽ സ്വീഡൻ ആസ്ഥാനമായുള്ള Children's Climate Foundation ന്റെ Children's Climate Prize ന് അർഹയായ ഇന്ത്യൻ വിദ്യാർഥിനി ?
    വിനിഷ ഉമാശങ്കർ

  • 2020 നവംബറിൽ ന്യൂസിലാന്റ് പാർലമെന്റ് മെമ്പറായി സംസ്കൃതത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ ആദ്യ വ്യക്തി ?
    ഡോ. ഗൗരവ് ശർമ

  • പുതിയ മോട്ടോർ വാഹന നിയമപ്രകാരം പൊതുഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ, ട്രാക്കിംഗ് സംവിധാനം, എമർജൻസി ബട്ടൻ നിലവിൽ വരുന്നത് ?
    2021 ജനുവരി 1 മുതൽ

  • 2020 നവംബറിൽ യുവ എഞ്ചിനീയർമാർക്കായി Chief Minister's Rojgar Yojana യുടെ ഭാഗമായി Employment scheme ആരംഭിച്ച സംസ്ഥാനം ?
    ഗോവ

  • 2020 നവംബറിൽ കൊല്ലപ്പെട്ട ഇറാന്റെ പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ?
    മൊഹ്‌സിൻ ഫക്രിസാദെ

  • തിരുവനന്തപുരം മുതൽ കാസർകോട് വരെ നാല് മണിക്കുർ കൊണ്ട് എത്തിച്ചേരുന്നതിന് കേരള സർക്കാർ ആരംഭിക്കുന്ന അതിവേഗ റെയിൽ പദ്ധതി ?
    സിൽവർ ലൈൻ

  • 2020 നവംബറിൽ Vogue India മാസികയുടെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹയായത് ?
    കെ. കെ. ശൈലജ

  • കൽക്കരിയിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ അറബ് രാജ്യം ?
    യു.എ.ഇ

  • അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 22000 റൺസ് തികയ്ക്കുന്ന താരം ?
    വിരാട് കോഹ്‌ലി

  • Cambridge Dictionary Word of the Year 2020 ?
    Quarantine