PSC General Knowledge Important Questions and Answers In Malayalam
PSC Questions
സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യ പ്രസിഡണ്ട് ?
എം.പി.പോൾ
സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്യൂണിസ്റ്റ് നേതാവ് ?
പി.കൃഷ്ണ പിള്ള
തിരു-കൊച്ചിയിൽ രാജപ്രമുഖ സ്ഥാനം വഹിച്ചിരുന്ന രാജാവ്?
ചിത്തിര തിരുന്നാൾ
ഇംഗ്ലീഷുകാർ തലശ്ശേരിയിൽ കോട്ട നിർമ്മിച്ചത് ഏത് വർഷത്തിൽ?
എ.ഡി.1708
കിഴക്കിൻറെ വെന്നീസ് എന്നറിയപ്പെടുന്നത് ?
ആലപ്പുഴ
ഇന്ത്യയിലെ സുഗന്ധവ്യഞ്ജന സംസ്ഥാനം എന്നറിയപ്പെടുന്നത്?
കേരളം
രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി?
എ.കെ. ആന്റണി
കാലാവധിയായ അഞ്ചുവർഷം തികച്ച കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്പീക്കർ?
എം.വിജയകുമാർ
കുട്ടനാടിലെ കഥാകാരൻ എന്നറിയപ്പെടുന്നത്?
തകഴി
കുഞ്ചൻ നമ്പ്യാർ ഏത് രാജധാനിയിലാണ് കഴിഞ്ഞിരുന്നത്?
അമ്പലപ്പുഴ
കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്?
നെടുങ്ങാടി ബാങ്ക് (1899)
കേരളത്തിലെ ആദ്യത്തെ പ്രസ് കോട്ടയത്ത് സ്ഥാപിച്ചത്?
ബെഞ്ചമിൻ ബെയ്ലി (1821)
ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി എവിടെയാണ് ?
തിരുവനന്തപുരം
സുപ്രിം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി ?
കെ.ജി.ബാലകൃഷ്ണൻ
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്‌ട്രപതി ?
കെ.ആർ.നാരായണൻ
-
കേരള മുഖ്യമന്ത്രിമാരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി ?
പട്ടം താണുപിള്ള
കേരള സെക്രട്ടേറിയറ്റ് മന്ദിരം പണികഴിപ്പിക്കുമ്പോൾ ദിവാനായിരുന്നത് ?
ടി.മാധവറാവു
കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്ന വർഷം ?
1961
കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിതമായത് എവിടെ ?
തിരുവനന്തപുരം
ഗാന്ധിജിയെക്കുറിച്ചു 'എൻറെ ഗുരുനാഥൻ ' എന്ന കവിത രചിച്ചത് ?
വള്ളത്തോൾ