Ticker

6/recent/ticker-posts

PSC മനുഷ്യശരീരം - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Part 1

PSC Questions


  • വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ ?
    വൈറ്റമിൻ ബി, വൈറ്റമിൻ സി

  • മനുഷ്യ ശരീരത്തിലെ പ്രധാന വിസർജന അവയവം ആണ് ?
    വൃക്ക

  • ദഹനവ്യവസ്ഥയുടെ ഏത് ഭാഗത്ത് വച്ചാണ് ആഹാരത്തിന് ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?
    ചെറുകുടൽ

  • ജീവകം എ യുടെ കുറവുമൂലം മനുഷ്യനിൽ ഉണ്ടാകുന്ന രോഗം ?
    നിശാന്ധത

  • മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
    206

  • മനുഷ്യ കോശത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര ?
    23 ജോഡി

  • മനുഷ്യരിൽ ദഹനം എവിടെ വച്ച് ആരംഭിക്കുന്നു ?
    വായ

  • ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?
    സെറിബെല്ലം

  • നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിൻ അപര്യാപ്തതയാണ് ?
    വൈറ്റമിൻ എ

  • എലിപ്പനിക്ക് കാരണമായ രോഗകാരി ഏത് ?
    ബാക്ടീരിയ

  • നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം ?
    രക്തസമ്മർദ്ദം

  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ?
    പുംബീജം

  • മനുഷ്യൻറെ പല്ല് നിർമ്മിച്ചിരിക്കുന്നത് ഏതു വസ്തു കൊണ്ടാണ് ?
    ഡെൻന്റേൻ

  • സൂര്യപ്രകാശം ഏൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വൈറ്റമിൻ ലഭിക്കുന്നതായി ആണ് പഠനങ്ങൾ തെളിയിക്കുന്നത് ?
    വൈറ്റമിൻ ഡി

  • ചർദ്ദിയും വയറിളക്കം ഉള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയം ഏത് ?
    ഓ ആർ എസ് ലായനി

  • ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ് ?
    ഡിഎൻഎ

  • ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെ പറയുന്നവയിൽ ഏത് നൽകുന്നു ?
    ഊർജ്ജം

  • ശരീരത്തിന് ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം ?
    സോഡിയം

  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
    ത്വക്ക്

  • ഡെങ്കിപ്പനി പരത്തുന്ന ജീവി ?
    ഈഡിസ്