Ticker

6/recent/ticker-posts

PSC മനുഷ്യശരീരം - പ്രധാനപ്പെട്ട മുൻവർഷ ചോദ്യങ്ങൾ Part 2

PSC Questions


  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?
    ഇരുമ്പ്

  • ജലദോഷത്തിന് കാരണമായ രോഗകാരി ?
    വൈറസ്

  • ഏത് രോഗത്തിൻറെ ചികിത്സയുമായി ബന്ധപ്പെട്ടതാണ് DOTS ടെസ്റ്റ് ?
    ക്ഷയം

  • അരിയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകം ?
    അന്നജം

  • പിത്തരസം ശേഖരിക്കപ്പെടുന്നത് എവിടെ ?
    പിത്താശയം

  • ശരീരത്തിലെ രാസ പരീക്ഷണ ശാല ?
    കരൾ

  • താഴെപ്പറയുന്നവയിൽ ഹോർമോൺ അല്ലാത്തത് ഏത് ?
    പെപ്സിൻ

  • മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ് ?
    കരൾ

  • നമ്മുടെ കരളിൽ ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിച്ചിരിക്കുന്നത് ?
    ഗ്ലൈക്കോജൻ

  • മനുഷ്യ ശരീരത്തിൽ രക്തത്തിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി സംഭരിക്കുന്ന അവയവം ?
    കരൾ

  • ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?
    മെഡുല്ല ഒബ്ലോംഗേറ്റ

  • മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ?
    സെറിബ്രം

  • മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ?
    പെപ്സിൻ

  • ശരീരത്തിൽ തുലനവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?
    സെറിബെല്ലം

  • ഓർമ്മ, ചിന്ത, വികാരം തുടങ്ങിയവയുടെ കേന്ദ്രം ?
    സെറിബ്രം

  • മനുഷ്യൻറെ ആമാശയത്തിൽ കാണപ്പെടുന്ന ആസിഡ് ?
    ഹൈഡ്രോക്ലോറിക് ആസിഡ്

  • ഏത് അവയവത്തിന്റെ വൈദ്യുത പ്രവർത്തനത്തെ കുറിച്ചുള്ള വിവരണം ആണ് ഇ സി ജി നൽകുന്നത് ?
    ഹൃദയം

  • പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് ?
    കരൾ

  • മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏതാണ് ?
    പല്ലിൻറെ ഇനാമൽ

  • തലമുടിയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ?
    കെരാറ്റിൻ

  • മൂത്രത്തിലെ മഞ്ഞ നിറത്തിന് കാരണം എന്ത് ?
    യുറോക്രോം

  • ശരീരത്തിലെ വിഷപദാർത്ഥങ്ങൾ നിർവീര്യമാക്കി പുറന്തള്ളുന്ന അവയവം ഏത് ?
    കരൾ

  • ഹെപ്പറ്റോളജി ഏത് വിഷയവുമായി ബന്ധപ്പെട്ട പഠനശാഖയാണ് ?
    കരൾ

  • ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം ?
    കരൾ

  • മനുഷ്യ ശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് എവിടെ വച്ച് ?
    കരൾ

  • ഏത് അവയവത്തെയാണ് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നത് ?
    കരൾ

  • താഴെപ്പറയുന്നവയിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത് ?
    പാൻക്രിയാസ്